നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ. മത്സരിക്കണമെന്ന കാര്യം ആരും ഇത് വരെ ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

നേമത്ത് മത്സരിക്കാൻ ഉപാധികൾ വെക്കാൻ താൽപ്പര്യമില്ല. ബി.ജെ.പിയെ ഭയക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. നേമത്ത് ആര് മത്സരിക്കുമെന്ന കാര്യം കോൺഗ്രസിൽ സജീവ ചർച്ചയായിരിക്കുന്ന സമയത്താണ് മുരളീധരന്റെ പ്രതികരണം. നിലവിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ തുടരുമെന്നാണ് വിവരം