
മലപ്പുറം : മുസ്ലീം ലീഗ് എന്ന പേരുകൊണ്ട് വർഗീയ പാർട്ടി എന്ന് വിശേഷിപ്പിക്കുന്നവർക്ക് മറുപടിയുമായാണ് ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക പുറത്ത് വന്നിരിക്കുന്നത്. മുസ്ലിങ്ങൾക്ക് മാത്രമല്ല പാർട്ടി പ്രാധാന്യം നൽകുന്നതെന്ന് തെളിയിക്കുന്നതാണ് ഇത്തവത്തെ സ്ഥാനാർഥിപ്പട്ടിക. കുന്ദമംഗലത്ത് ഇക്കുറി യുഡിഎഫിന്റെ പൊതു സ്വതന്ത്രന്‍ ദിനേശ് പെരുമണ്ണയാണ് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് ഉള്ള മണ്ഡലമാണിത്.കഴിഞ്ഞ രണ്ട് തവണയും ഐഎന്‍എല്‍ നേതാവ് പിടിഎ റഹീം ആണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മറ്റൊരു അമുസ്ലീം യുസി രാമന്‍ ആണ്. ഇത്തവണ കോങ്ങാട് മണ്ഡലത്തിലാണ് യുസി രാമന്‍ മത്സരിക്കുന്നത്.
വര്‍ഷങ്ങളായി മുസ്ലീം ലീഗ് നേതാവ് കൂടിയാണ് ഇദ്ദേഹം. ദളിത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാല്‍ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ മത്സരിപ്പിക്കുന്നു എന്നതാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്നത് വനതി ലീഗ് ദേശീയ സെക്രട്ടറി കൂടിയായ നൂര്‍ബിന റഷീദ് ആണ്. 1996 ല്‍ ആയിരുന്നു മുസ്ലീം ലീഗ് ആദ്യമായി ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത്.