കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ വി ഗോപിനാഥ്. കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നുവെന്നാണ് എ വി ഗോപിനാഥിന്റെ വിമർശനം. കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവർ സുഖം മാത്രം അനുഭവിക്കുന്നവരാണെന്നും ഇത് കോൺഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടുമെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

കോൺഗ്രസ് പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്നും പുനഃസംഘടന ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് വളർച്ചയുണ്ടാകൂ. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.
കെ സുധാകരന്‍ വന്നപ്പോള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ പ്രതീക്ഷിച്ചതു പോലെ തീരുമാനമൊന്നുമുണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് എ വി ഗോപിനാഥ് വ്യക്തമാക്കി.