എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രില്‍ എട്ടിനായിരിക്കും പരീക്ഷകള്‍ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകള്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 30 വരെയായിരിക്കും പരീക്ഷ നടക്കുക.

പരീക്ഷകള്‍ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു.പരീക്ഷകള്‍ നീട്ടിയാല്‍ വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.