
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ആരംഭിച്ചു. സ്വന്തം മണ്ഡലമായ ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്. ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍കാര്‍ ശ്രമിച്ചത്. പക്ഷെ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓഖി ദുരന്തം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സര്‍കാര്‍ പ്രഖ്യാപിച്ചത്. അതിനെതിരേയും പാര വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.പ്രസംഗത്തിനൊടുവിലായിരുന്നു ജനങ്ങളോട് മുഖ്യമന്ത്രി വോട്ട് തേടിയത്. സിപിഎമ്മിനായി ധര്‍മടത്ത് ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്.നാടിൻറെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സര്‍കാര്‍ ചെയ്തിട്ടില്ല. തുടര്‍ന്നും പിന്തുണ വേണമെന്നും പിണറായി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.