സ്വർണ്ണ കള്ളക്കടത്ത് കേസിൽ അമിത് ഷായും പിണറായി വിജയനും ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ്. പരസ്‌പരം ചോദ്യങ്ങൾ ഉയർത്തുന്നത് സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമായ നാടകമാണെന്നും കോൺഗ്രസ്. ദുരൂഹമരണമുണ്ടായെങ്കിൽ എന്തുകൊണ്ട് അമിത് ഷാ അതാരാണെന്ന് വെളിപ്പെടുത്താത്തതെന്നും ചോദ്യങ്ങൾ ചോദിക്കാതെ വിഷയത്തിൽ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്ന് ബിജെപി വ്യക്തമാക്കണം.കോൺഗ്രസ് മുക്ത കേരളത്തിനായുള്ള ഒത്തുകളിയാണ് സ്വർണ്ണക്കടത്തിൽ പരസ്‌പരം ചോദ്യങ്ങൾ ചോദിച്ചുമുള്ള സിപിഎം-ബിജെപി നാടകം. അമിത് ഷായെ ലക്ഷ്യമിട്ട് പിണറായി വീശുന്ന ബിജെപി വിരുദ്ധ കാർഡിൽ ന്യൂനപക്ഷവോട്ട് സിപിഎമ്മിലേക്ക് മറിയുമോ എന്ന ആശങ്കയിലാണ് ഒത്തുകളി വാദത്തിലെ കോൺഗ്രസ് ഊന്നൽ.