തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്ന് കെ സുധാകരന്‍ എംപി

തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്ന് മാധ്യമങ്ങളോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. കെപിസിസി പ്രസിഡന‍്‍റ് സ്ഥാനത്തെ കുറിച്ച് ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഭൂരിപക്ഷം നിയമസഭാ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പത്താം തീയതിക്കുള്ളില്‍ ഉണ്ടാകും. എല്‍ഡിഎഫിന് ജയില്‍ ഉറപ്പാണെന്നും സുധാകരന്‍.


പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. ജയരാജനും എമ്മും നടത്തിയ ചര്‍ച്ച നേതൃത്വം അറിഞ്ഞിട്ടുള്ളതാണെന്നും കെ സുധാകരന്‍. ജോസഫ് വിഭാഗവുമായുള്ള തര്‍ക്കം പരിഹരിക്കും. കെ എം ഷാജി കാസര്‍ഗോട്ട് മത്സരിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജി മത്സരിച്ച് വിജയിക്കുമെന്നും സുധാകരന്‍.
കൊള്ളക്കാരന്‍ ആണ് നാട് ഭരിക്കുന്നത്. കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ ഫോണിന്റെ കഥ പുറത്തുവരട്ടെ. തൊഴിലാളി കുടുംബത്തില്‍ നിന്ന് വന്ന നേതാക്കളുടെ മക്കള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. ഇതൊക്കെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.