പുതുക്കി പണിത പാലാരിവട്ടം പാലം തുറന്നു. വൈകീട്ട് 4 മണിക്കാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ട് ഔദ്യോഗിക ചടങ്ങുകളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് പാലം തുറന്ന് കൊടുത്തത്.

പാലത്തിലെ ആദ്യ യാത്രക്കാരനായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. പൂർത്തീകരിക്കാൻ 18 മാസമെടുക്കും എന്ന് കരുതിയ പാലം കേവലം അഞ്ചര മാസം കൊണ്ടാണ് പുതുക്കി പണിതത്. പാലം പുതുക്കി പണിത തൊഴിലാളികൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. നൂറ് വർഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതർ നൽകുന്ന ഉറപ്പ്.