ഐ.എം.ഡി.ബിയിൽ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2

ഐ.എം.ഡി.ബിയിൽ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ കൂടിയാണ് ജീത്തു ജോസഫിന്‍റെ ദൃശ്യം 2. സിനിമകളുടേയും വെബ് സീരീസുകളുടേയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റേറ്റിങില്‍ 8.8 നേടിയാണ് ദൃശ്യം 2 ആദ്യ പത്തിലെത്തിയത്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം രണ്ടും പട്ടികയില്‍ ഇടംപിടിച്ചത്.

സ്പപൈഡര്‍മാന്‍ സീരീസസിലെ പുതിയ സിനിമയായ ‘സ്പൈഡര്‍മാന്‍; നോ വേ ഹോം’ പട്ടികയില്‍ ദൃശ്യത്തിനും പിറകിലാണ്. നിലവില്‍ ഐ.എം.ഡി.ബി പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സ്പൈഡര്‍മാന്‍ ചിത്രം. റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.