ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ രൂപമായേക്കും. വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളത്തിൽ പങ്കെടുക്കാൻ അമിത്‌ഷാ കേരളത്തിലെത്തിയിട്ടുണ്ട്. സമ്മേളനത്തിന് ശേഷം ചേരുന്ന കോർകമ്മിറ്റി യോഗത്തിൽ സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകും.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേന്ദ്രന് മേൽ സമ്മർദ്ദം ഉണ്ടെങ്കിലും അതിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. പട്ടികക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.