കാര്‍ഷിക ദ്രോഹ നയങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചെയ്യുന്ന സമരം 100 ദിവസം പിന്നിട്ടു. 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്നത്തെ ദിനം കരിദിനമായി ആചരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കുണ്ട്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് ഹൈവെ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഉപരോധിക്കും.