നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി സിപിഎമ്മിന്റെ ജില്ലാ തല യോഗങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വിജയ സാധ്യതയുള്ള സീറ്റുകളിൽ പുതിയ പരീക്ഷങ്ങൾ വേണ്ടെന്നും സംസ്ഥാന സമിതിയുലുണ്ടായ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുമുള്ള തിരക്കിലാണ് സിപിഎം.
കണ്ണൂരിലെ സാധ്യത പട്ടികകൾ പുറത്തു വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തു നിന്നും എൽജെഡി ക്ക് നൽകിയ കൂത്തുപറമ്പിൽ നിന്നും മാറി കെ കെ ഷൈലജ മട്ടന്നൂരിലും ജനവിധി തേടും. തലശ്ശേരിയിൽ ഷംസീറും, അഴീക്കോട് കെ വി സുമേഷും മത്സരിക്കും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ കല്യാശ്ശേരിയിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂദനൻ പയ്യന്നൂരിൽ നിന്നും ജനവിധി തേടും. നിലവിൽ പേരാവൂരിൽ മാത്രമാണ് ആര് മത്സരിക്കുമെന്ന സംശയം നിലനിൽക്കുന്നത്. ഇവിടെ കെ വി ശിവദാസ്, ഷക്കീർ ഹുസൈൻ എന്നിവരുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്. മന്ത്രിമാരും സിറ്റിംഗ് എംഎൽഎമാരും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.
