ശബരിമലയിൽ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തിൽ സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഒരു വശത്തും സര്‍ക്കാര്‍ മറുഭാഗത്തും നിലയുറപ്പിച്ചെന്നും ശബരിമലയിലെത്തിയ ബിന്ദു അമ്മിണി ഉൾപ്പടെയുള്ളവർ ആക്ടിവിസ്റ്റാണെന്നും ഭക്തരല്ലെന്ന് അംഗീകരിച്ച സത്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്‌പ്രേ അടിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റീസ് സുധീന്ദ്രകുമാറിന്റെ ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമര്‍ശം.