ഹാത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ രേഖ, കയ്യെഴുത്ത് എന്നിവ പരിശോധിക്കുന്നതിനായി നല്‍കിയ അപേക്ഷ യു.പി പൊലീസ് പിന്‍വലിച്ചു. നടപടി അനാവശ്യമെന്ന് മഥുര കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പൊലീസ് അപേക്ഷ പിന്‍വലിച്ചത്.സിദ്ദീഖ് കാപ്പന്‍ മറ്റൊരാള്‍ക്ക് അയച്ച മലയാളത്തിലുള്ള ഓഡിയോ സന്ദേശം ലഭ്യമായിട്ടുണ്ടെന്നും ഇത് സിദ്ദീഖ് കാപ്പന്റേത് തന്നെയാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മഥുര കോടതിയെ സമീപിച്ചത്.