രാജ്യത്ത് വാഹനവുമായി ബന്ധപ്പെട്ടവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ട് റോഡ്,ഗതാഗത,ദേശീയപാത മന്ത്രാലയം.ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ലൈസന്‍സ്,ലേണേഴ്‌സ് ലൈസന്‍സ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഡിജിറ്റലിലേക്ക് മാറ്റുന്നതിനാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.