ഡോളർ കടത്തുക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്നും സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഉണ്ടായിരുന്നുവെന്നും സർക്കാർ പദ്ധതികളുടെ പേരിൽ നിയമ വിരുദ്ധ സാമ്പത്തീക ഇടപാടുകൾ നടന്നതായും സ്വപ്ന മൊഴി നൽകി. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഡോളർ ഇടപാട് മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും നിർദ്ദേശ പ്രകാരമാണെന്നും ഉന്നതരുടെ പേരുകൾ വെളിപ്പെടുത്താതിരിക്കാൻ തനിക്ക് ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു.