പണി പൂർത്തിയാക്കി പാലാരിവട്ടം പാലം ഉടൻ സർക്കാരിനു കൈമാറുമെന്ന് ഇ.ശ്രീധരൻ

ഭാര പരിശോധനയും പൂർത്തീകരിച്ച പാലാരിവട്ടം ഫ്ലൈ ഓവർ ഉടൻ സർക്കാരിനു കൈമാറുമെന്ന് ഇ.ശ്രീധരൻ. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഞായറാഴ്ചക്കുള്ളിൽ ആര്‍ബിഡിസികെക്ക് പാലം കൈമാറും. പൊതുജനങ്ങൾക്കായി പാലം എന്ന് തുറന്നു കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാർ ആണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

താൻ ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാന ദിവസമാണിതെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുമ്പ് രാജിവെക്കുമെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും എവിടെ മത്സരിച്ചാലും താൻ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.