കോഴിക്കോട് ചേർന്ന എൻസിപി നിർവാഹക സമിതി യോഗത്തിൽ കയ്യാങ്കളി. എലത്തൂർ നിയമസഭാ മണ്ഡലത്തിലെ എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയ്യാങ്കളിയുണ്ടായത്. മണ്ഡലത്തിൽ ശശീന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഒരു വിഭാഗവും എന്നാൽ ശശീന്ദ്രൻ മാറി നിന്ന് പാർട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നൽകണമെന്ന മറു വിഭാഗത്തിന്റെ ആവശ്യവുമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്.
എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ച ചെയ്യാനായാണ് നിർവാഹക സമിതി യോഗം ചേർന്നത്. നിലവില്‍ ചര്‍ച്ച വീണ്ടും പുരോഗമിക്കുകയാണ്.