പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍  ആരംഭിച്ചു

കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍  ആരംഭിച്ചു. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള കൊവിഡ് -19 വാക്സിനേഷന്‍ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ച്‌ നല്‍കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അവരവരുടെ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്സിന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കണം.