സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. എംപിമാരും സമിതി അംഗങ്ങളും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദേശിക്കും. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. ഉമ്മന്‍ ചാണ്ടിയൊഴികെ അഞ്ച് തവണ ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. രണ്ട് തവണ തുടര്‍ച്ചയായി തോറ്റവരെയും ഒഴിവാക്കണം. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. 94 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കുമെന്നും വിവരം. രണ്ട് പട്ടികയായി ആയിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യത.