റാസല്‍ഖൈമ: നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു. ശമല്‍ എമിറേറ്റ്സ് ബൈപാസില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ഒരു കുടുംബത്തിലെ സഹോദരങ്ങളായ 27ഉം 17ഉം വയസ്സുള്ളവരാണ് മരിച്ചത്. വാഹനം പലവട്ടം മറിഞ്ഞ് പൂര്‍ണമായി തകര്‍ന്നു. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.