റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോട വസ്തുക്കള്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സംഭവം.സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ യുവതി ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ട്രയിന്‍ ഇപ്പോഴും സ്റ്റേഷനില്‍ തന്നെയാണ്.