പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ കേസ് ; തെളിവ് ശേഖരിക്കാൻ ഉത്തർപ്രദേശ് പൊലീസ് കേരളത്തിൽ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ കേസിൽ തെളിവ് ശേഖരിക്കാൻ ഉത്തർപ്രദേശ് പൊലീസ് കേരളത്തിലെത്തി. പന്തളം സ്വദേശി ബദറുദ്ദീന്റെ വീട്ടിൽ ഉത്തർപ്രദേശ് പൊലീസ് പരിശോധന നടത്തി. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്റെ വീട്ടിൽ യുപി പൊലീസ് ഇന്ന് പരിശോധന നടത്തും. ഫെബ്രുവരി പതിനേഴിനാണ് സ്‌ഫോടന വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻസാദ് ബദറുദീനും ഫിറോസ് ഖാനും ഉത്തർപ്രദേശിൽ അറസ്റ്റിലായത്.