കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി

കൊടകരയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആളുകൾ കുറവായതിനാൽ കൂടുതൽ പേർക്ക് പരുക്കേറ്റില്ല. എന്നാൽ ഡ്രൈവർ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലായി.