വിദേശത്ത് നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം : കെ കെ ശൈലജ

തിരുവനന്തപുരം : വിദേശത്ത് നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധനയാണ് സൗജന്യമാക്കിയത്.കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക്​ കേന്ദ്രനിർദേശത്തിന്‍റെ അടിസ്​ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക്​ ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക്​ വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ തീരുമാനം.