തൃശൂര്‍ പൂരം ആശങ്കയില്‍

തൃശൂര്‍ പൂരം നടത്തിപ്പുമായി ജില്ലാ ഭരണകൂത്തിന്റെ തീരുമാനങ്ങള്‍ മാറ്റുന്നതില്‍ വൻ പ്രതിഷേധം. മുഴുവന്‍ ചടങ്ങുകളോടെ പൂരം നടത്തുന്നതിനെക്കുറിച്ച്‌ ജില്ലാഭരണകൂടം വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൂരച്ചടങ്ങുകള്‍ പൂര്‍ണമാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ പൂരം നടത്താനുള്ള ആലോചനകള്‍ സജീവമായി നടക്കുമ്പോൾ പൂരം പ്രദര്‍ശനം, സാമ്പിൾ വെടിക്കെട്ട് എന്നിവ നടത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ്.ഷാനവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമാകാത്തതിനാല്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉത്സവങ്ങള്‍ക്ക് കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനായി നാട്ടാന നിരീക്ഷണ സമിതി നല്‍കിയിരുന്ന അനുമതി വനം വകുപ്പ് റദ്ദാക്കിയതും പൂരപ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.