കണ്ണൂർ : കണ്ണപ്പുരത്ത് പാപ്പിനിശ്ശേരി എക്‌സൈസ് ഓഫീസർക്ക് വേട്ടേറ്റു.സിവിൽ എക്‌സൈസ് ഓഫീസർ നിഷാദ് .വിക്കാണ് വെട്ടേറ്റത്.സംഭവത്തിൽ കണ്ണപുരം പാലത്തിന് സമീപം ഇളനീർ വിൽപ്പന നടത്തുന്ന ഷബീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പന തടയാൻ എത്തിയ പാപ്പനശ്ശേരി എക്‌സൈസ് സംഘത്തിന് നേരെയായിരുന്നു പ്രതിയുടെ ആക്രമണം. ഇളനീർ വെട്ടാൻ ഉപയോഗിച്ച കത്തികൊണ്ടാണ് വെട്ടിയത്. നടപടിക്രമങ്ങൾ നടത്തവെ പ്രതി പ്രകോപനപരമായി കത്തിവീശികൊണ്ട് ഓഫീസറുടെ പുറകിൽ വെട്ടുകയായിരുന്നു.ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി എക്‌സൈസ് സംഘം പിടികൂടി.