ആലപ്പുഴയിൽ ഇന്ന് ഹര്‍ത്താല്‍

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേന്ദ്ര മന്ത്രി വി മുരളീധരന്‍ രാവിലെ 7 മണിക്ക് വയലാറില്‍ എത്തും.

ഇന്നലെ രാത്രിയാണ് ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറില്‍ വന്‍ പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.