തിരുവനന്തപുരം : എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നും ഹൈക്കോടതി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു മത്സരിക്കാൻ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ സ്‌കൂളിലെ അധ്യാപകർക്കു രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യമില്ലാത്തപ്പോൾ എയ്ഡഡ് അധ്യാപകരുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് ന്യായമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.