പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പാതിരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പാതിരി അറസ്റ്റില്‍. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് 75 കാരനായ പാസ്റ്റര്‍ മാത്യു പോലീസ് പിടിയിലായത്. ഇടുക്കിയിലെ കൊന്നതടിക്ക് സമീപം മുക്കാടം സ്വദേശിയാണ് ഇയാള്‍. ജനുവരിയിലാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുന്നത്. പ്രതിയായ പാസ്റ്റര്‍ മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി വീടുകള്‍ കയറി നടന്നിരുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. പാസ്റ്റര്‍ക്കെതിരെ പോക്‌സോ കുറ്റങ്ങള്‍ അടക്കം ചുമത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.