മുഖ്യപ്രതികള്‍ പിണറായിവിജയനും മെഴ്‌സിക്കുട്ടിയമ്മയും ഇ.പി ജയരാജനും-ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

 

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളാണെന്ന ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്.ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ലെന്നും എല്ലാ വിവരങ്ങളും നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രതിപക്ഷം കണ്ടെത്തിയിരുന്നില്ലെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു.

അടിമുടി ദുരൂഹതയാണ് പദ്ധതിക്ക് പിന്നിലുള്ളത്്. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്.വാസ്തവത്തില്‍ കേരളത്തിന്റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്തുകൊണ്ട് അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ നടത്തിയ സര്‍ക്കാര്‍ നീക്കങ്ങള്‍ വളരെ ഗൗരവകരമാണെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.