കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് 14 ജില്ലയിലും ഓരോ വീട് നിര്‍മിച്ച് നല്‍കും. ഫെബ്രുവരി 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ‘കുട്ടിക്കൊരു വീട് ‘ പദ്ധതിയാണ് നടപ്പാക്കുന്നത്. അര്‍ഹരായ കുട്ടികളെ കണ്ടെത്തി വീടിന്റെ മുഴുവന്‍ നിര്‍മാണച്ചുമതലയും കെഎസ്‌ടിഎ ഏറ്റെടുക്കും. ആറുമാസത്തിനകം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്‌ണന്‍ അറിയിച്ചു.