രാമക്ഷേത്രത്തിന്​ സംഭാവന നല്‍കി എന്‍.എസ്​.എസ്​

തിരുവനന്തപുരം: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്​ സംഭാവന നല്‍കി എന്‍.എസ്​.എസ്​. ഏഴ്​ ലക്ഷം രൂപയാണ്​ എന്‍.എസ്​.എസ്​ സംഭാവനയായി കൈമാറിയത്​.ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്ന്​ എന്‍.എസ്​.എസ്​ പ്രതികരിച്ചും. ഇതിനെ രാഷ്​ട്രീയമായി കാണേണ്ടതില്ല. വിശ്വാസത്തിന്‍റെ ഭാഗമായാണ്​ സംഭാവന നല്‍കിയതെന്ന്​ എന്‍.എസ്​.എസ്​ പ്രതികരിച്ചു.

നേരത്തെ ശബരിമല വിഷയത്തിലുള്‍പ്പടെ എന്‍.എസ്​.എസ്​ ശക്​തമായ നിലപാട്​ സ്വീകരിച്ചിരുന്നു. ശബരിമല പ്രശ്​നത്തില്‍ ബി.ജെ.പിയുടേയും യു.ഡി.എഫിന്‍റെയും നിലപാടിനെ വിമര്‍ശിച്ച്‌​ എന്‍.എസ്​.എസ്​ രംഗത്തെത്തി. ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ പ്രതികളായവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും എന്‍.എസ്​.എസ്​ സംസ്ഥാന സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു.