അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയർ ചീരു

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് എന്നും വേദനയാണ്. എന്നാൽ ഇപ്പോൾ അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ആരാധകർക്ക് മുന്നിൽ വന്നിരിക്കുകയാണ് ജൂനിയർ ചീരു. രാജമാര്‍ത്താണ്ഡ എന്നാണ് സിനിമയുടെ പേര്. കെ രാമനാരായൺ സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്കായി ചിത്രത്തിൽ ഡബ് ചെയ്തത് സഹോദരൻ ധ്രുവ് സർജയാണ്.

മേഘ്നയുടെയും കുഞ്ഞിന്‍റെയും പിന്നീടുള്ള ഓരോ വിശേഷവും ഏറെ സ്നേഹത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈ അടുത്ത കാലത്താണ് ചിന്‍റു എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ജൂനിയര്‍ ചീരുവിനെ മേഘ്ന ആരാധകരെ കാണിച്ചത്. ജൂനിയര്‍ ചീരുവിനെ മടിയിലിരുത്തി അവന്‍റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.