’83’ യിൽ കപില്‍ ദേവായി രണ്‍വീര്‍ സിംഗ്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ’83’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കബീര്‍ ഖാനാണ്. കപില്‍ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പം ദീപിക പദുക്കോണ്‍, പങ്കജ് ത്രിപാഠി, സാഖിബ് സലിം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

2020 ഏപ്രില്‍ 10 ന് റിലീസാകേണ്ടിയിരുന്ന ചിത്രം, ഒരു വര്‍ഷത്തിലധികം വൈകിയാണ് വരുന്ന ജൂണ്‍ 4 ന് പ്രദര്ശനത്തിനെത്തുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഇന്ത്യന്‍ ടീം ക്യാപ്ടന്‍ കപില്‍ ദേവായി വേഷമിടുന്നത്. ഗവാസ്കറായി താഹിര്‍ രാജ് ബാസിനും, മൊഹീന്ദര്‍ അമര്‍നാഥ്, സയ്ദ് കിര്‍മാനി എന്നിവരുടെ വേഷങ്ങളില്‍ യഥാക്രമം സാഖിബ് സലിം, സാഹിത് ഖത്തര്‍ എന്നിവരും, കപില്‍ ദേവിന്റെ ഭാര്യയായ റോമി ദേവിന്റെ വേഷത്തില്‍ ദീപിക പദുകോണും അഭിനയിക്കുന്നു.