ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

 

ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുപി പോലിസ് അറിയിച്ചു. റിഹാന്‍(31), സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാന്‍ ചികില്‍സക്കിടെ മരിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.