തലശ്ശേരി കടൽപ്പാലം അപകടാവസ്ഥയിലെന്ന് വിദഗ്ദ്ധ പഠനസംഘം

പൈതൃക നഗരിയായ തലശ്ശേരിയിലെ കടൽപ്പാലം അതീവ അപകടാവസ്ഥയിലെന്ന് വിദഗ്ദ്ധ പഠനസംഘം റിപ്പോർട്ട്. ഇതോടെ പാലത്തിലേക്കുള്ള തദ്ദേശിയരുടെയും മത്സ്യതൊഴിലാളികളുടെയും പ്രവേശനം നിഷേധിച്ചു. അപകട ഭീഷണിയിലായ തലശ്ശേരി കടൽപ്പാല കവാടം ഒരാൾ പൊക്കത്തിൽമതിൽ കെട്ടി അടച്ചിട്ടുണ്ട്.

തലശ്ശേരി കടൽ പാലം വിദേശ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടു ത്തി സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്താൻ മുബൈയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തിയിരുന്നു.മുബെെയിൽ നിന്നുള്ള രോഹിണി എൻറർപ്രൈസസ് കമ്പനിയുടെ സ്ട്രക്ചറൽ എഞ്ചിനിയർ അഹമ്മദ് കുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കടൽ പാലം സന്ദർശിച്ചത്. അടിയന്തിരമായി ചെയ്യേ ണ്ടുന്ന പ്രവർത്തികളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

കാലപഴക്കം കാരണം ഇപ്പോൾ പാല ത്തിൻ്റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്തു നാശോന്മുഖമായി.- മുകളിലെ സ്ളാബുകളും തകർന്നുവീണു കൊണ്ടിരിപ്പാണ്.’ഇത് കാരണം സന്ദർശകരെ തടയാനാണ് പാലത്തിൻ്റെ പ്രവേശന കവാടം ഇപ്പോൾ മതിൽ കെട്ടി അടച്ചത് പൈതൃകനഗരിയായ തലശേരിയിലെ പ്രധാന സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് തലശേരിയിലെ കടൽപ്പാലം. കടലിലേക്ക് നീണ്ടുപോകുന്ന പാലത്തിൽ നിന്നും കടൽ കാറ്റേൽക്കാൻ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. വിദേശികൾ ഉൾപ്പെടെ തലശേരി കടൽപ്പാലം സന്ദർശിക്കാനെത്തുന്നുണ്ട്.