സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് എഡ്യൂകേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങിന്റെ ഭാഗമായി സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമി-കേരള 2020-21 വര്‍ഷത്തെ സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച്‌ 15 വരെ അപേക്ഷിക്കാം. എല്‍ പി/യു പി തലം മുതല്‍ ഹയര്‍സെകന്‍ഡറി/വൊകേഷണല്‍ ഹയര്‍സെകന്‍ഡറി വരെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ അക്കാദമിക-ഭരണ മേഖലകളില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളുടെയും കൈവരിച്ച മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക.