റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു

ഒടിടി റിലീസ് ചെയിത ദൃശ്യം 2 വിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ.രാത്രി ഒടിടി റിലീസിന് ശേഷം മിനിറ്റുകൾക്കകം വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തി. അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2. നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.