ജില്ലയില്‍ ഇന്ന് 196 പേര്‍ക്ക് കൂടി കൊവിഡ്


കണ്ണുര്‍ ജില്ലയില്‍ ഇന്ന് 196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് രോഗമുക്തി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 51721 ആയി. ഇവരില്‍ 207 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 48326 ആയി. 276 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2581 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2463 പേര്‍ വീടുകളിലും ബാക്കി 118 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13980 പേരാണ്. ഇതില്‍ 13667പേര്‍ വീടുകളിലും 313 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 546654 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 546070 എണ്ണത്തിന്റെ ഫലം വന്നു. 584 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.