കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ വേട്ട. കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ട് പേര്‍ 1.18 കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായി. അനില്‍ കുടുലു, ആലപ്പുഴ ചേര്‍ത്തലയിലെ ജോണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. 2.66 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ അനില്‍ കുടുലുവില്‍ നിന്ന് 73.5 ലക്ഷം രൂപയുടെ 1.509 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. മിശ്രിത രൂപത്തിലാക്ക ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരു സ്വര്‍ണം.