2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി.