തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.