ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂപ്പ് കുത്തി ബിജെപി. ആദ്യഫല സൂചനകളില്‍ ശിരോമണി അകാലിദളാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ അകൗണ്ടും ഭേദപ്പെട്ട നിലയിലാണ്.അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി വളരെ ദയനീയമായി പിന്നിലേക്ക് പോയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ തുടര്‍ന്നുള്ള ശക്തമായ പ്രക്ഷോഭമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.