മലനാട് – മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മോന്താൽ ബോട്ട് ടെർമിനൽ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വടക്കന്‍ മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചതാണ് മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി.
ആദ്യഘട്ടത്തിൽ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് മോന്താൽ, ന്യൂ മാഹി, പഴയങ്ങാടി, പറശ്ശിനിക്കടവ് ബോട്ട് ടെർമിനലുകളുടെ നിർമാണം നടത്തുന്നത്.
പറശ്ശിനിക്കടവ്, പഴയങ്ങാടി മോന്താൽ, ന്യൂ മാഹി ടെര്‍മിനലുകള്‍ പൂര്‍ണമായും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.