യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയാണ്, കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. ദ്യോഗാർത്ഥികൾ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാർഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒഴിവുകൾ നികത്തുന്നത് ഉറപ്പാക്കാൻ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.