ടൂള്‍കിറ്റ് കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദില്ലി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയില്‍ എത്തി. ബോംബെ ഹൈക്കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.ഹര്‍ജികള്‍ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.ഇതിന് ശേഷമാകും പൊലീസിന്റെ തുടര്‍ നടപടി.
ടൂള്‍കിറ്റ് ഉണ്ടാക്കിയത് പരിസ്ഥിതി കൂട്ടായ്മയാണ് കര്‍ഷക നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. ഗ്രേറ്റയ്ക്ക് അത് കൈമാറിയത് താനല്ലെന്നും നികിത മൊഴി നല്‍കി.
ഇവരുമായി ബന്ധമുള്ള യുഎസ് ആക്ടിവിസ്റ്റ് പീറ്റര്‍ ഫെഡറിക്കിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആര്‍എസ്എസിനെതിരെ പ്രചരണം നടത്തുന്നതിനാലാണ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്ന് പീറ്റര്‍ ഫെഡറിക് ആരോപിച്ചു. എന്നാല്‍ പീറ്റര്‍ ഫെഡറിക് ഖാലിസ്ഥാന്‍ വാദികളുടെ വക്താവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം