കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും


കേരള സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പ്രഥമബാച്ച് ഇന്ന് പുറത്തിറങ്ങും. പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ രക്ഷപ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫൻസ്‌ കോർപ്സിന് രൂപം നൽകിയത്. ഫയർഫോഴ്‌സിന് കീഴിലാണ് സേന രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാസിങ് ഔട്ട് പരേഡ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും. കണ്ണൂരിൽ ആർമിഗ്രൗണ്ടിലാണ് പരിപാടി.