ആനപ്പുറത്ത് കയറണമെന്ന മോഹത്താൽ ഒരു ആനപ്രേമി ചെയ്തത് കണ്ടോ…

കണ്ണൂർ : ചെറുപ്പം തൊട്ടെ ആനപ്പുറത്ത് കയറണമെന്നത് കണ്ണൂർ പുതിയതെരു സ്വദേശി അനുസാഗിൻെറ മോഹമായിരുന്നു. പ്രായമേറും തോറും ആ മോഹം ആനയോളം വളർന്നു.പക്ഷെ ആനപ്പുറത്ത് കയറുകയെന്ന ആഗ്രഹം അതുപോലെ ബാക്കിയായി.

തൃശ്ശൂർ പൂരത്തിന് പോയി ഗജവീരൻമാരെകാണാനും പറ്റുമെങ്കിൽ ആനപുറത്തൊന്നു കയറാനുമെങ്കിലും പറ്റുമെന്ന് കരുതി വലിയ പ്ലാനിങ് നടത്തി ഇരിക്കുമ്പോഴാണ് കൊവിഡ് പണികൊടുത്തത്.പൂരവുമില്ല, ആനയുമില്ല..എന്തായാലും കൊതിച്ചു പോയില്ലെ.. ഉടനെ തന്നെ അത് നടത്തണമെന്നായി വാശി… അങ്ങനെയാണ് ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരനെ തന്നെ വരച്ച് അങ്ങ് കയറി ഇരുന്നത്.

ലോക് ഡൗൺ സമയത്തായിരുന്നു ആനയെ വരയ്ക്കാൻ തീരുമാനിച്ചത്. ആനയുടെ അതെ പൊക്കത്തിൽ വരയാൻ കാൻവാസ് തപ്പിയിറങ്ങി..അങ്ങനൊരു ക്യാൻവാസ് ശരിക്കും ആനക്കാര്യമായതിനാൽ കിട്ടിയില്ല.. ഒടുവിൽ അടുക്കളയിലെ ടേബിൾ ഷീറ്റ് കണ്ണിൽ പെട്ടു, അത് കാൻവാസാക്കി വരയും തുടങ്ങി.. 2 ദിവസം കൊണ്ട് ആന റെഡി.. ചന്തം കൂട്ടാൻ നെറ്റിപ്പട്ടം വേണം… പഴയ ബോൾ, സീഡി, മാല, കമ്മൽ, നൂല് എല്ലാം ചേർത്ത് അതും ഒരുക്കി.. ചിത്രം കേറിയങ്ങ് വൈറലായി. ഇപ്പോൾ ആനയുടെ ഏറ്റവും വലിയ ചിത്രത്തിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവ ഇവിടെ ഭദ്രമാണ്.

https://www.facebook.com/104005161168894/videos/1124374901346477

4.7അടി വീതിയും 5.2അടി നീളവുമാണ് ചിത്രത്തിനുളളത്. വീട്ടിലെ ചുമരിൽ ചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു അനുസാഗിന്റെ തുടക്കം.. ആരുടെയും ശിക്ഷണമില്ലാതെ സ്വന്തമായാണ് ചിത്രകലയിൽ പ്രാവീണ്യം നേടിയത്. വാട്ടർ കളർ, അക്രലിഗ്, പെയിന്റിങ്ങ്, പെൻസിൽ ഡ്രോയിങ്, മുഖത്തെഴുത്ത് തുടങ്ങി എല്ലാം ഈ കലാകരൻെറ വിരലുകൾക്ക് വഴങ്ങും .

ചലച്ചിത്ര താരങ്ങളെയും പെൻസിൽ ഡ്രൊയിങ്ങിലൂടെ മനോഹരമായി വരച്ചെടുത്തിട്ടുണ്ട് അനുസാഗ്.നടൻ ആസിഫലിയെ നേരിൽ കണ്ട് ചിത്രം വരച്ച് നൽകിയിട്ടുമുണ്ട്. മുന്നിൽ കാണുന്ന ഏത് ഫോട്ടോയും നിഷ്പ്രയാസം അനുസാഗ് ക്യാൻവസിലേക്ക് പകർത്തും. പരിശ്രമങ്ങൾ ഇവിടെ തീരുന്നില്ല.ആനയുടെ അതെ വലുപ്പത്തിൽ ഒരു ചിത്രം വരയാനുളള ശ്രമത്തിലാണ് ഇപ്പോൾ അനുസാഗ്.