കൊച്ചി : കാൻസർ ബാധിച്ചതിനെ തുടർന്ന് കിമോ നടത്തണമെന്നും അതിനാൽ തന്റെ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസിലെ പ്രതി
സരിത എസ് നായർ. ക്യാന്‍സര്‍ രോഗിയായതിനാല്‍ കൊവിഡ് സാഹചര്യം കൂടി പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥന. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഹാജരാക്കപ്പെട്ട രേഖകളില്‍ ഒന്നും കീമോ തെറാപ്പിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.സരിതയുടെ ഹര്‍ജി അടുത്ത പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ് ഹൈക്കോടതി.